ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റായ്പൂര്‍ : ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിന് ജീവന്‍ നഷ്ടമായി. ഹിദുര്‍ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹിദൂര്‍ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുകയായിരുന്നു. വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍.

ഇതിനിടെ സംയുക്ത സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രമേഷ് കുറേത്തിക്ക് ജീവന്‍ നഷ്ടമായി. സംയുക്ത സംഘം നടത്തിയ തിരിച്ചടിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റിന്റെ മൃതദേഹവും എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Top