വാളയാർ ടോൾ പ്ലാസയിൽ എംഡിഎംഎയുമായി ഒരാളെ പിടികൂടി

പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ 6.5 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയിൽ. തൊടുപുഴ സ്വദേശി ഡെന്നി ബേബിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസിലാണ് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്.

സംസ്ഥാനത്ത് ഇപ്പോൾ എംഡിഎംഎ വേട്ട വ്യാപകമാണ്. അന്വേഷണം ഊർജിതമാകുന്നതിനനുസരിച്ച് കേസുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. ഒരു സാധാരണ സംഭവമെന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു കഴിഞ്ഞു. ലഹരി മുരുന്നുകൾക്കിടയിലെ രാജാവായ എംഡിഎംഎ യുവാക്കളെയാണ് വേഗത്തിൽ കടന്നു പിടിക്കുന്നത്. ബസുകളിൽ നിന്നും മറ്റും യാത്രവേളയിൽ കൈയിൽ കരതുന്നടക്കമുള്ള കൂസലില്ലായ്മയിലേക്ക് കാര്യങ്ങളുടെ ഗതി മാറുന്നത് അധികാരികൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

Top