താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.

 

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇയാള്‍ പിടിയിലായത്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

 

 

Top