കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയില്‍

മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയില്‍. തൃശൂര്‍ സ്വദേശി ആല്‍ഡ്രിന്‍ ബാബുവാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ദേശിയ തലത്തിലെ മോട്ടോര്‍ സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിര സാന്നിധ്യമായ തൃശൂര്‍ സ്വദേശി ആല്‍ഡ്രിന്‍ ബാബുവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും തമ്മില്‍ ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ 2 വര്‍ഷം മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു. ബന്ധം തുടരണമെന്ന് പല തവണ ആല്‍ഡ്രിന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഇതിലുള്ള പകയില്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ആല്‍ഡ്രിന്‍ അറസ്റ്റിലായത്.

തന്റെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് യുവതി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചിരുന്നു. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആല്‍ഡ്രിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ആല്‍ഡ്രിന്‍ കുറ്റം സമ്മതിച്ചതായും മൊബൈല്‍ ഫോണും ലാപ്‌ടോപും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

 

Top