സ്‌ക്വാഡില്‍ നിന്നും അച്ചായനിലേക്ക് ഒരു മേക്കോവര്‍ ദൂരം

‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ദുബായി പ്രമോഷനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. പുത്തന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സ്‌ക്വാഡില്‍ നിന്നും അച്ചായനിലേക്ക് ഒരു മേക്കോവര്‍ ദൂരം, വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കണ്ടെത്തില്‍. ചിത്രത്തില്‍ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത്. മിഥുന്‍ മാനുവല്‍ ആണ് തിരക്കഥ. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു.

അടിപിടി ജോസ് എന്നാണ് ചിത്രത്തിന്റെ പേരെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ആ പേരില്‍ ഒരു പടം ഇല്ലെന്നും ടൈറ്റില്‍ അതല്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യത്തിന് അല്ലെന്നും ഇതു വേറെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Top