എ.എം.എം.എ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ദിലീപ് വിഷയം ചര്‍ച്ചയാകും

amma

കൊച്ചി: എ.എം.എം.എ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് നാലിന് കൊച്ചിയില്‍ ചേരും. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാര്‍ നല്‍കിയ കത്ത് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

Top