ക്യൂന്‍ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്ത്

മീരാ ജാസ്മിനും നരേനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ക്യൂന്‍ എലിസബത്ത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യൂന്‍ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

‘ചെമ്പകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ‘ക്വീന്‍ എലിസബത്തി’ല്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയുമായെത്തുന്ന ചിത്രം ‘ക്യൂന്‍ എലിസബത്ത് ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിരിക്കും. ‘പടച്ചോനെ നിങ്ങള് കാത്തോളീ’, വെള്ളം’ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിഹാബ് വെണ്ണലയാണ്. വസ്ത്രാലങ്കാരം ആയീഷാ ഷഫീര്‍ സേട്ട്. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.കലാസംവിധാനം എം ബാവയാണ്. ഉല്ലാസ് കൃഷ്ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

Top