പവര്‍ഫുള്‍ പെര്‍ഫോമന്‍സുമായി ആഡംബര കാര്‍; ബിഎംഡബ്‌ള്യു എക്‌സ് 3

മോഹിപ്പിക്കുന്ന ഇന്റീരിയറും, വളരെ അഡ്വാന്‍സ്ഡ് ആയ ഫീച്ചറുകളും, പവര്‍ഫുള്‍ പെര്‍ഫോമന്‍സുമായി ലക്ഷ്വറിയിലും പെര്‍ഫോര്‍മന്‍സിലും കോംപ്രമൈസ് ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ചോയ്‌സ് ആണ് പുതിയ ബിഎംഡബ്‌ള്യു എക്‌സ് 3. ഇന്റഗ്രേറ്റഡ് എല്‍.ഇ.ഡി ഫോഗ് ലൈറ്റ്‌സ്, റെയിന്‍ സെന്‍സര്‍, ഓട്ടോമാറ്റിക് ഡ്രൈവിങ് ലൈറ്റ്‌സ്, അക്വസ്റ്റിക് കംഫര്‍ട്ട് ഗ്ലേസിങ്, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ്, ഓട്ടോമാറ്റിക് പാര്‍ക്കിങ് ഫങ്ഷന്‍ തുടങ്ങി ഒരുപിടി ഫീച്ചറുകള്‍ ബിഎംഡബ്‌ള്യു എക്‌സ് 3യെ ആകര്‍ഷകമാക്കുന്നു.

പുതിയ, വലിപ്പം കൂട്ടിയ ബിഎംഡബ്‌ള്യു കിഡ്നി ഗ്രില്‍ ആണ് ഈ കാറില്‍ ആദ്യം കണ്ണില്‍പ്പെടുക. ഗ്രില്ലിനെ കോംപ്ലിമെന്റ് ചെയ്യുന്ന എല്‍.ഇ.ഡി ഹെഡ്‌ലാംപുകള്‍ കാറിന്റെ ഭംഗി കൂട്ടുന്നു. ഇന്റീരിയറിലേക്ക് വന്നാല്‍ എക്‌സ്‌ക്ലൂസീവ് ആയ ഫീല്‍ സമ്മാനിക്കുന്ന അപ്‌ഹോള്‍സ്റ്ററിയാണ്. ബി.എം.ഡബ്ല്യു സിന്തറ്റിക് ലെതറായ സെന്‍സാടെകിന്റെ ബെയ്ജ്-ബ്ലാക്, കോന്യാക് നിറങ്ങളിലാണ് ലക്ഷ്വറി അപ്‌ഹോള്‍സ്റ്ററി. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന അപ്‌ഹോള്‍സ്റ്ററി മികച്ച കംഫര്‍ട്ടും വാഗ്ദാനം ചെയ്യുന്നു. ഇന്‍സ്ട്രുമെന്റ് പാനലിലും സെന്‍സാടെക് സാന്നിദ്ധ്യമുണ്ട്. അലുമിനിയം, വുഡ് പേള്‍ ക്രോം ഫിനിഷിലാണ് പാനല്‍. ബി.എം.ഡബ്ല്യു കണക്റ്റഡ്ഡ്രൈവിന്റെ ഭാഗമായ ബിഎംഡബ്‌ള്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണല്‍ പാനലില്‍ കാണാം. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഡിപ്ലേയാണിത്.

പാനോരാമിക് ഗ്ലാസ്‌റൂഫ് എളുപ്പം ശ്രദ്ധ പിടിച്ചുപറ്റും. ഹര്‍മന്‍ കാര്‍ഡോണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ഈ കാറിലുള്ളത്. ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിങ്, സ്‌പോര്‍ട്ട് ലെതര്‍ സ്റ്റീയറിങ് വീല്‍, ഫോള്‍ഡബിള്‍ റിയര്‍ ബാക്‌റെസ്റ്റ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. 8-സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷനാണ് കാറിലുള്ളത്. ഓട്ടോമാറ്റിക് ഹോള്‍ഡ്, സ്റ്റീയറിങ് വീലില്‍ ഗിയര്‍ഷിഫ്റ്റ് പാഡ്ല്‍സ് എന്നിവയുമുണ്ട്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ട്വിന്‍ പവര്‍ ടര്‍ബോ 4-സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്‌ള്യു എക്‌സ് 3-യുടെ ഹൃദയം. രണ്ടു വേരിയന്റുകളിലാണ് ഈ കാര്‍ ലഭിക്കുക. എക്‌സ് 3- എക്‌സ് ഡ്രൈവ് 20 ഡി എക്‌സ് ലൈന്‍ ആണ് ആദ്യ വേരിയന്റ്, രണ്ടാമത്തെത് എക്‌സ് 3 എക്‌സ് ഡ്രൈവ് 20 ഡി എം സ്പോര്‍ട്. 1,995 സി.സി ആണ് കപ്പാസിറ്റി. 0-100 കിലോമീറ്റര്‍ വേഗതയെത്താന്‍ 7.9 സെക്കന്‍ഡ് മതി. പരമാവധി ഔട്ട്പുട്ട് 140kW(190hp). ടോര്‍ക് 400Nm.

ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനും എയര്‍ബാഗ്, സൈഡ് എയര്‍ബാഗ് മുന്‍പിലും പിറകിലും യാത്രികര്‍ക്ക് ഹെഡ് എയര്‍ബാഗ് എന്നിവ സുരക്ഷ ഉറപ്പുവരുത്തുന്നു. 19 ഇഞ്ച് അലോയ് വീലുകളാണ് കാറുകളില്‍. ഫൈറ്റോണിക് ബ്ലൂ, ബ്ലാക് സഫയര്‍, സൊഫിസ്റ്റോ ഗ്രേ, മിനെറല്‍ വൈറ്റ് എന്നീ മെറ്റാലിക് നിറങ്ങളില്‍ രണ്ടു വേരിയന്റുകളും ലഭ്യമാണ്.

Top