പത്തനംതിട്ടയില്‍ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ടു മരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു മരണം. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ മരിച്ചത്. പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടം. ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. മരിച്ച അഖില്‍ ഗാനമേള ട്രൂപ്പിലെ അംഗമാണ്. അപകടസ്ഥലത്ത് വെച്ച തന്നെ രണ്ടു പേരും മരിച്ചിരുന്നു. ഒരാളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടില്‍നിന്നും പച്ചക്കറിയികയറ്റിവരികയായിരുന്നു ലോറി.

Top