കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞ് കുഴഞ്ഞു വീണ നാട്ടുകാരന്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞ് കുഴഞ്ഞു വീണ നാട്ടുകാരന്‍ മരിച്ചു. വാകേരി മാരമാല കോളനി നിവാസി കൃഷ്ണന്‍ ആണ് മരിച്ചത്. കടുവയുടെ ആക്രമണം അറിഞ്ഞതിനു പിന്നാലെ കുഴഞ്ഞു വീണ കൃഷ്ണനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വൈകിട്ട് 4 മണിയോടുകൂടിയാണ് മൃതദേഹം വാകേരി മൂടക്കൊല്ലിയിലെ പ്രജീഷിന്റെ വീട്ടിലെത്തിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.

വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഇന്ന് വൈകീട്ട് സംസ്‌കരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

Top