പ്രവാസ ജീവിതമാണ് രാമചന്ദ്രനെ അറ്റ്ലസ് രാമചന്ദ്രനാക്കിയത്

atlas-ramachandran

കു​വൈ​ത്ത് സി​റ്റി: പ്രവാസികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. പ്ര​വാ​സം ന​ൽ​കി​യ അ​നു​ഭ​വ​ങ്ങ​ളും ഊ​ർ​ജ​വു​മാ​ണ് അദ്ദേഹത്തെ അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​നാ​ക്കി​യ​ത്. പി​ന്നീ​ട് ജീ​വി​ത​ത്തി​ന്റെ ഉ​യ​ർ​ച്ച​താ​ഴ്ച​ക​ൾ​ക്ക് അ​തേ മ​രു​ഭൂ​മി തന്നെയാണ് സാ​ക്ഷ്യം വഹിച്ചത്. ഒ​ടു​ക്കം ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ക​ഴി​യ​വേ ദു​ബൈ​യി​ൽ ആ ​ജീ​വി​തം അ​വ​സാ​നി​ക്കുകയും ചെയ്തു. വ്യ​വ​സാ​യി​യും ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും അ​ഭി​നേ​താ​വും എ​ല്ലാ​മാ​യി​രു​ന്ന അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ന്റെ ബി​സി​ന​സ് രം​ഗ​ത്തേ​ക്കു​ള്ള വ​ള​ർ​ച്ച​യു​ടെ തു​ട​ക്കം കു​വൈ​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ, ഡ​ൽ​ഹി​യി​ൽ ക​ന​റാ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് എ​സ്.​ബി.​ടി​യി​ലും തു​ട​ർ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​റി​ലു​മെ​ത്തി. അ​വി​ടെ ഫീ​ൽ​ഡ് ഓ​ഫി​സ​റും അ​ക്കൗ​ണ്ട​ന്റ് മാ​നേ​ജ​റു​മാ​യും പ്ര​വ​ർ​ത്തി​ച്ചു.1974ൽ ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ​യാ​ണ് അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ന്റെ ജീ​വി​ത​ത്തി​ന്റെ പു​തു​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്.

കു​വൈ​ത്തി​ലെ കൊ​മേ​ഴ്‌​സ്യ​ൽ ബാ​ങ്കി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡി​വി​ഷ​ന്റെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​റാ​യി ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു. എ​ന്നാ​ൽ, വെ​റും ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി തു​ട​രാ​ൻ അ​ദ്ദേ​ഹം താ​ൽ​പ​ര്യ​പ്പെ​ട്ടി​ല്ല. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ഇ​ദ്ദേ​ഹം സ്വ​ർ​ണ വി​ൽ​പ​ന​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​തു​ട​ങ്ങി. 1981ൽ ​കു​വൈ​ത്തി​ലെ സൂ​ഖ് അ​ൽ വാ​ത്തി​യ​യി​ൽ ആ​ദ്യ​ത്തെ ഷോ​റൂം തു​റ​ന്നു.

അ​തൊ​രു പു​തി​യ ചു​വ​ടു​വെ​പ്പാ​യി​രു​ന്നു. ജ്വ​ല്ല​റി മേ​ഖ​ല​യി​ലേ​ക്കും മ​റ്റൊ​രു​പാ​ട് വ്യ​വ​സാ​യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള രാ​മ​ച​ന്ദ്ര​ന്റെ വ​ള​ർ​ച്ച​യു​ടെ തു​ട​ക്കം. പി​ന്നീ​ട് അ​റ്റ്ല​സ് എ​ന്ന​ത് സ്വ​ന്തം പേ​രി​നൊ​പ്പം ചേ​ർ​ത്ത ഇ​ദ്ദേ​ഹം വ​ലി​യൊ​രു ബ്രാ​ൻ​ഡാ​യി അ​തി​നെ വി​ക​സി​പ്പി​ച്ചു. 1986 ആ​യ​പ്പോ​ഴേ​ക്കും കു​വൈ​ത്തി​ലെ ജ്വ​ല്ല​റി​ക​ളു​ടെ എ​ണ്ണം ആ​റാ​യി.

ഇ​തി​നി​ടെ​യാ​ണ് ഗ​ൾ​ഫ് യു​ദ്ധ​ത്തി​ൽ കു​വൈ​ത്തി​ന് വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ച​ത്. അ​ത് അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​നെ​യും ബാ​ധി​ച്ചു. കു​വൈ​ത്ത് സ്തം​ഭി​ച്ചു​നി​ന്ന ആ ​ദി​വ​സ​ങ്ങ​ളി​ൽ രാ​മ​ച​ന്ദ്ര​ൻ യു.​എ.​ഇ​യി​ലേ​ക്ക് വി​മാ​നം ക​യ​റി. കു​വൈ​ത്തി​ൽ അ​വ​സാ​നി​ച്ച​യി​ട​ത്തു​നി​ന്ന് യു.​എ.​ഇ​യി​ൽ രാ​മ​ച​ന്ദ്ര​ൻ ആ​രം​ഭി​ച്ചു. പ്രാ​ദേ​ശി​ക സ്വ​ർ​ണ വ്യാ​പാ​ര​ത്തി​ൽ മെ​ഗാ ഓ​ഫ​റു​ക​ൾ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച ഇ​ദ്ദേ​ഹം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ പെ​ട്ടെ​ന്ന് സ്വീ​കാ​ര്യ​നാ​യി. അ​വി​ടെ​വെ​ച്ച് അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ന്റെ​യും സ​ഥാ​പ​ന​ങ്ങ​ളു​ടെ​യും പു​തി​യ വ​ള​ർ​ച്ച​യും ഉ​യ​ർ​ച്ച​യും ആ​രം​ഭി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​മ്പ​തോ​ളം ശാ​ഖ​ക​ളി​ലേ​ക്ക് അ​റ്റ്ല​സ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി വ​ള​ർ​ന്നു.

കു​വൈ​ത്തി​ൽ അ​റ്റ്ല​സ് ഇ​ന്റ​നാ​ഷ​ന​ൽ, അ​റ്റ്ല​സ് പ്ലാ​സ എ​ന്നീ പേ​രു​ക​ളി​ലാ​യി സ​ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു. ഇ​വ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി പ​ല​പ്പോ​ഴാ​യി ഇ​ദ്ദേ​ഹം കു​വൈ​ത്തി​ലെ​ത്തി. അ​പ്പോ​ഴൊ​ക്കെ​യും സൂ​ഖ് അ​ൽ വാ​ത്തി​യ​യി​ലെ ആ​ദ്യ സ്ഥാ​പ​ന​ത്തി​ന്റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. 2015ൽ ​കേ​സി​ൽ അ​ക​പ്പെ​ട്ട​തോ​ടെ അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ഉ​യ​ർ​ച്ച​യു​ടെ ഗ്രാ​ഫി​ൽ നി​ന്ന് താ​ഴേ​ക്കു​പ​തി​ച്ചു. ഇ​തോ​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​ന്നൊ​ന്നാ​യി പൂ​ട്ടു​വീ​ണു. എ​ല്ലാം ശ​രി​യാ​കു​മെ​ന്നും ബി​സി​ന​സ് രം​ഗ​ത്ത് പ​ഴ​യ​പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു​മു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു അ​ടു​ത്തി​ടെ​യും അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ.

Top