ജില്ലയിൽ 15 വയസിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് കൂടുതൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലയില്‍ പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നതില്‍ 15 വയസിന് താഴെയുള്ള കുട്ടികള്‍ വലിയ ശതമാനമുണ്ടെന്നും മാതാപിതാക്കള്‍ ഇത് ഗൗരവമായി കണ്ട് മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ കുട്ടികള്‍ക്ക് സ്വാകാര്യ ട്യൂഷന്‍ നല്‍കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം സെന്‌ററുകളില്‍ നിരവധി കുട്ടികളും എത്തുന്നുണ്ട്. പൊതു ഇടങ്ങളിലെ സമ്പര്‍ക്കം കുട്ടികളില്‍ രോഗം പിടിപെടാന്‍ വഴിവെക്കും.
വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

കൊല്ലത്ത് മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകളില്‍ ഒരു ശൗചാലയം മാത്രമുള്ള വീടുകളിലെ ആളുകള്‍ക്ക് രോഗം ബാധിച്ചാല്‍ അവരെ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കും. ഗൃഹ ചികിത്സയ്ക്ക് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ അവരെ സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ അവരെ മാറ്റി പാര്‍പ്പിക്കും. അവരെ നിരീക്ഷിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിയും. തദ്ദേശ സ്വയം ഭരണ വാര്‍ഡ് തലത്തില്‍ മൂന്ന് സന്നദ്ധ പ്രവര്‍ത്തകരെ വീതം നിയോഗിക്കുന്നുണ്ട്. ഓരോ പഞ്ചായത്തും ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top