കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് അതിതീവ്ര ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പെരുമ്പാവൂരിൽ താമസിക്കുന്ന അസം സ്വദേശി സദ്ദാം ഹുസൈനാണ് പിടിയിലായത്. പ്രതിയിൽ നിന്ന് 24 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. എക്സൈസ് ഓണത്തിനോട് അനുബന്ധിച്ച് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. കൊറിയർ വഴിയാണ് പ്രതി ബ്രൗൺ ഷുഗർ വരുത്തി വിൽപ്പന നടത്തുന്നത്. ലഹരി വിൽപ്പന സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നതിൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

Top