ആലപ്പുഴ ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് കെ.എസ്.ഇബി ജീവനക്കാരന്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ബിജുമോന്‍ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബസ് യാത്രക്കാരായ നാലു പേര്‍ക്ക് നിസാര പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ബസ് കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് പോകവേ ഒരാള്‍ ബസില്‍ നിന്നും ചാടിയിറങ്ങി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Top