കണ്ണൂര്‍ കൊട്ടിയൂരിലെ അംഗന്‍വാടിയുടെ അടുക്കളയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂര്‍: കൊട്ടിയൂരില്‍ അംഗന്‍വാടിയുടെ അടുക്കളയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗന്‍വാടിയില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. അടുക്കളയില്‍ അംഗന്‍വാടിയിലെ ഹെല്‍പ്പറാണ് പാമ്പിനെ ആദ്യം കണ്ടത്.

അടുക്കളയുടെ മുകള്‍ ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. ഈ സമയം കുട്ടികള്‍ അംഗന്‍വാടിയില്‍ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടില്‍ വിട്ടിരുന്നു. കൊട്ടിയൂര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പിനെ പിടികൂടുകയായിരുന്നു. ഫൈസല്‍ വിളക്കോട്, തോമസ് കൊട്ടിയൂര്‍, ബിനോയ് എന്നിവരാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.

Top