നവംബര്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ച ബസുടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

തൃശൂര്‍:നവംബര്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ച ബസ്സുടമകളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നാളെ ചര്‍ച്ച നടത്തും . തൃശ്ശൂര്‍ രാമനിലയത്തില്‍ 2 മണിക്ക് ചര്‍ച്ച നടത്തും .ബസ് ചാര്‍ജ് വര്‍ദ്ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചത്.

വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാര്‍ത്ഥി ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുണ്ട്.

Top