അധ്യാപിക ജാതിവിവേചനം കാട്ടിയെന്ന പരാതി; ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് എ.കെ ബാലന്‍

ak balan

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപിക ജാതി വിവേചനം കാട്ടിയെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനോട് മന്ത്രി എ കെ ബാലന്‍ നിര്‍ദ്ദേശിച്ചു.

ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജാതി വിവേചനം കാട്ടിയെന്ന് ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ഗവേഷണ മേല്‍നോട്ട ചുമതലയുള്ള അധ്യാപികയായ ഡോക്ടര്‍ ഷമീനയ്‌ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Top