ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ആശംസ. എല്ലാവരുടേയും മുഖ്യമന്ത്രിയായി മുന്നോട്ട് പോയാല്‍ പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു. പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തു നിന്ന് ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
1970 ലാണ് എ കെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്. ആന്റണി 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി ആന്റണിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു.