കോഴിക്കോട് കേരളത്തില്‍ ബിജെപിയും സിപിഎമ്മും അക്രമം അവസാനിപ്പിക്കാത്തത് ജനങ്ങളെ ഭിന്നിപ്പിച്ച് കേരളത്തെ പങ്കിട്ടെടുക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി.
ബിജെപി വളര്‍ന്നാലും എത്ര പോകുമെന്ന് സിപിഎമ്മിനറിയാം. ഇതിനിടയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി സംസ്ഥാനം പങ്കിട്ടെടുക്കാനുള്ള മോഹമാണ് ഇരുപാര്‍ട്ടികളിലെയും ചില നേതാക്കള്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ അക്രമങ്ങള്‍ കൈവിട്ടുപോയി. നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് പാര്‍ട്ടികള്‍ വില കല്‍പ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ് തുടരുന്ന അക്രമങ്ങളെന്നും ആന്റണി പറഞ്ഞു.
കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങിയതു വഴി ഇതരസംസ്ഥാന വിദ്യാഭ്യാസ ലോബിയുടെ ചൂഷണത്തില്‍നിന്ന് കേരളത്തിലെ വിദ്യാര്‍ഥികളെ രക്ഷിക്കാനായി. അത് വലിയൊരു നേട്ടമാണ്.
വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പ്രശ്‌നം സ്വാശ്രയ കോളജുകളാണെന്ന് സര്‍ക്കാരിന് തോന്നുന്നെങ്കില്‍ കോളജുകള്‍ അടച്ചു പൂട്ടുകയാണ് വേണ്ടതെന്നും ആന്റണി വ്യക്തമാക്കി.










