കോണ്‍ഗ്രസ്സുമായി സഹകരണമില്ലെന്ന തീരുമാനം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് സമാനം; എ.കെ ആന്റണി

antony

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സുമായി സഹകരണം വേണ്ടെന്ന സിപിഐഎം തീരുമാനം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് സമാനമാണെന്ന് എ.കെ ആന്റണി. സിപിഐഎം കേരളഘടകം ആണ് ഈ തീരുമാനത്തിന് പിന്നിലെന്നും ആന്റണി വ്യക്തമാക്കി.

കോണ്‍ഗ്രസ്സ് സമവായത്തില്‍ സീതാറാം യെച്ചൂരിക്ക് തിരിച്ചടി നല്‍കി യെച്ചൂരി അവതരിപ്പിച്ച രേഖ സിപിഎം കേന്ദ്ര കമ്മറ്റി തള്ളിയിരുന്നു. യെച്ചൂരിയുടെ രേഖയെ 31 പേര്‍ പിന്തുണയ്ക്കുകയും 55 പേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ പാടില്ലെന്ന നിലപാടാണ് സിസി അംഗീകരിച്ചത്.

കോണ്‍ഗ്രസ്സ് സഹകരണത്തെ ചൊല്ലി ഭിന്നതയുള്ളതിനാലാണ് കേന്ദ്രകമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടന്നത്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസിസുമായി സഹകരണം പാടില്ലെന്ന കാരാട്ടിന്റെ നിലപാടിന് മേല്‍ക്കൈ ലഭിച്ചെങ്കിലും വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു യെച്ചൂരിയെ പിന്തുണയ്ക്കുന്നവര്‍. സമവായമുണ്ടാക്കണമെന്നാവശ്യപ്പെട്ട യെച്ചൂരി, വോട്ടെടുപ്പ് നടന്ന് പരാജയപ്പെടുകയാണെങ്കില്‍ തനിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകാത്ത സാഹചര്യമുണ്ടാകുമെന്ന് പിബി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top