പിണറായി സര്‍ക്കാരിന്റ ബിജെപി വിരുദ്ധ പ്രകടനം വെറും നാടകമാണെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റ ബിജെപി വിരുദ്ധ പ്രകടനം വെറും നാടകമാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

കേരളത്തില്‍ ബിജെപ ിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെപിസിസി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top