സിപിഎം ദേശീയ പ്രതിപക്ഷ ഐക്യത്തെ വഞ്ചിച്ചുവെന്ന് എ.കെ.ആന്റണി

antony

തിരുവനന്തപുരം: ബിജെപി നയങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ വളര്‍ന്നു വന്ന ഐക്യത്തെ തകര്‍ക്കുന്നതില്‍ സിപിഎം നീചമായ വഞ്ചന നടത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി.

ഇന്ത്യയിലെ പ്രതിപക്ഷ ഐക്യനിരയെ ആദ്യം ചതിച്ചത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറായിരുന്നു. അതിനേക്കാള്‍ വലിയ വഞ്ചനയാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത് സിപിഎം പോളിറ്റ് ബ്യൂറോയിലെ മലയാളികളായ അംഗങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു. പരസ്യമായി ബിജെപിയെ കടന്നാക്രമിച്ച് രഹസ്യമായി മതേതര ഐക്യം തകര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ആന്റണി വിമര്‍ശിച്ചു.

ബിജെപിക്കെതിരായ വിശാല ഐക്യം ശക്തിപ്പെടുകയും മോദിയെ താഴെയിറക്കി രാഹുല്‍ അധികാരത്തില്‍ വരികയും ചെയ്താല്‍ കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ശക്തരാകും. സിപിഎമ്മിന്റെ അവസരാവാദപരമായ ചതിയും വഞ്ചനയും തുറന്നുകാണിച്ച് ശക്തമായ പ്രചാരണം അഴിച്ചുവിടണമെന്നും ആന്റണി പറഞ്ഞു.

Top