A.K.Antony against BJP

a-k-antony

കൊച്ചി: ബി.ജെ.പിയോട് മൃദുസമീപനം പുലര്‍ത്തുന്നവര്‍ ദു:ഖിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബി.ജെ.പി ശക്തിപ്രാപിക്കാതിരിക്കാന്‍ കേരളത്തിലെ മതേതര ശക്തികള്‍ ഒന്നിക്കണം. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിനും സമാധാന ജീവിതത്തിനും ഭീഷണിയാണ് ബി.ജെ.പി.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാകില്ല. കേരളത്തിലെ ചില മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. എന്നാല്‍, ഭരണത്തിനുവേണ്ടിയുള്ള മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ഇക്കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top