ഐഎന്‍എല്ലിലെ കൈയാങ്കളിയെ പരിഹസിച്ച് എ ജയശങ്കര്‍

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന നേതൃയോഗത്തിലെ കൈയാങ്കളിയെയും പാര്‍ട്ടിയിലെ പിളര്‍പ്പിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. വഹാബ് കാസീമിനെ പുറത്താക്കി, കാസിം വഹാബിനെയും പുറത്താക്കി. കൊളള മുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കള്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ തമ്മിലടിച്ചു കച്ചറയായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമ്രാജ്യത്വത്തിനും ഫാസിസത്തിനും യൂണിയന്‍ ലീഗിനും എതിരെയുള്ള പോരാട്ടം പുതിയൊരു തലത്തിലെത്തി. വഹാബ് കാസീമിനെ പുറത്താക്കി; കാസിം വഹാബിനെയും പുറത്താക്കി. കൊളള മുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലി നേതാക്കള്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ തമ്മിലടിച്ചു കച്ചറയായി.

#ഹലാക്കിന്റെ അവലും കഞ്ഞി

Top