കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു; ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് എ,ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം : കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു. പട്ടിക തര്‍ക്കത്തില്‍ പട്ടിക മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് എ,ഐ ഗ്രൂപ്പുകള്‍.

282 അംഗങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നേതാക്കള്‍. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ വഴി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

282 പേരുടെ പട്ടികയ്ക്ക് പുറമേ ഹൈക്കമാന്‍ഡിന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താമെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.

ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇഷ്ടക്കാരെ കുത്തിക്കയറ്റിയെന്ന വ്യാപക പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചിരുന്നു. എംപിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി.തോമസ് തുടങ്ങിയ നേതാക്കളാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്.

പട്ടികയിലെ 10 പേര്‍ക്കെതിരെയായിരുന്നു പ്രധാനമായും പരാതി ഉയര്‍ന്നത്. പട്ടിക തയാറാക്കിയപ്പോള്‍ തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും എംപിമാര്‍ പറയുന്നു.

Top