ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

crime_investigation

ഇടുക്കി : ഇടുക്കി അണക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മുത്തുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

അടുക്കള ജോലിയില്‍ ആയിരുന്ന മുത്തുലക്ഷ്മിയെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ കുമളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് അയല്‍വാസികള്‍ വിവരമറിയുന്നത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി. കൊലപാതത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. മണികണ്ഠന്‍ സ്ഥിരമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

Top