മാമാങ്കത്തിന്റെ അവസാന ഭാഗത്തിനായി 20 ഏക്കറില്‍ കൂറ്റന്‍ സെറ്റ്

മ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ അവസാന രംഗങ്ങൾ ചിത്രീകരിക്കുന്നത് എണാകുളം നെട്ടൂരിലെ സെറ്റിലാണ് . അവസാന രംഗത്തെ യുദ്ധം ചിത്രീകരണത്തിനായി വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പത്ത് കോടി ചെലവിൽ 20 ഏക്കറിൽ വലിയ സെറ്റാണ് ഇവിടെ ഒരുക്കയിരിക്കുന്നത്.

പുതിയ ഷെഡ്യൂളിലെ മാമാങ്കം ചിത്രീകരണത്തിൽ രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്. അതിനാൽ വലിയ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉൾപ്പെടെയുള്ള സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ആയുധ നിർമ്മാ ശാലയും ഇതിനൊപ്പമുണ്ട്.

ഇതു വരെ നാല് ഷെഡ്യൂളാണ് പൂർത്തീകരിച്ചത്. കണ്ണൂർ, ഒറ്റപ്പാലം, എറണാകുളം, വാഗമൺ എന്നിവിടങ്ങളിലായിരുന്നു നാല് ഷെഡ്യുളും ചിത്രീകരിച്ചത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിർമ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം സംവിധാനസ്ഥാനത്തു നിന്ന് ഒഴിവാക്കുകയായിരുന്നു.

മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകിലെത്തുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്കുകളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കനിഹയാണ് നായിക. ഉണ്ണി മുകുന്ദൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്.

Top