രാമ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനായി അയോധ്യയിലേക്ക് വന്‍ താരനിര

യോധ്യയില്‍ നടക്കുന്ന രാമ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനായി അയോധ്യയിലേക്ക് വന്‍ താരനിര. അതിരാവിലെ തന്നെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും മുംബൈ വിമാനത്താവളത്തില്‍ എത്തി. സംവിധായകരായ രോഹിത് ഷെട്ടിയും രാജ്കുമാര്‍ ഇറാനിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

വളരെ സിമ്പിള്‍ ആയിട്ടായിരുന്നു രണ്‍വീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും എന്‍ട്രി. ടീല്‍ നിറത്തിലുള്ള സാരിയില്‍ മിനിമം ആഭരണങ്ങളില്‍ ആലിയ ഒതുങ്ങിയപ്പോള്‍ വെളുത്ത കുര്‍ത്തയും ജോഡിയായി ധോത്തിയും ബീജ് ഷാളും ധരിച്ചാണ് രണ്‍വീര്‍ എത്തിയത്. എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് പോകുന്നതിന് മുന്‍പ് ഇരുവരും ക്യാമറയ്ക്ക് പോസ് ചെയ്തു.

സ്വര്‍ണ നിറത്തിലുള്ള സാരിയില്‍ ഫുള്‍ സ്ലീവ് ധരിച്ചാണ് മാധുരി ദീക്ഷിത് എയര്‍പോര്‍ട്ടില്‍ മാസ്സ് എന്‍ട്രി നടത്തിയത്. ഭര്‍ത്താവ് ഡോ. ശ്രീറാം ഒപ്പമുണ്ടായിരുന്നു. ചടങ്ങിലേക്കുള്ള ഔദ്യോഗിക ക്ഷണം ലഭിച്ച നടന്‍ ആയുഷ്മാന്‍ ഖുറാനയും ഇതേ സമയത്താണ് കലിന വിമാനത്താവളത്തില്‍ എത്തിയത്. കുര്‍ത്തയും പൈജാമയുമായിരുന്നു ആയുഷ്മാന്‍ ഖുറാനയുടെ വേഷം. കത്രീന കൈഫ്, വിക്കി കൗശല്‍ എന്നിവരും അയോധ്യയിലേക്ക് എത്തും. മഞ്ഞ സാരിയിലാണ് കത്രീന തിളങ്ങിയത്. ഷര്‍വാണിയായിരുന്നു വിക്കിയുടെ വേഷം.

അതിനിടെ രജനീകാന്ത്, ധനുഷ്, അനുപം ഖേര്‍, ലത മങ്കേഷ്‌കര്‍, അനു മാലിക്, സോനു നിഗം, രവി കിഷന്‍, സന്ദീപ് ഹൂണ്ട, കങ്കണ റണൗട്ട്, ഷെഫായില്‍ ഷാ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അയോധ്യയിലേക്ക് എത്തിയിട്ടുണ്ട്. പ്ര. ണ പ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിച്ച് കഴിഞ്ഞു.

Top