ഉത്തര്‍പ്രദേശിലെ പടക്ക മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

ത്തര്‍പ്രദേശിലെ പടക്ക മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒമ്പത് പേര്‍ക്ക് പരിക്ക്, ഏഴ് കടകള്‍ കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാല്‍ബാഗ് പ്രദേശത്തെ പടക്ക മാര്‍ക്കറ്റിലാണ് അപകടമുണ്ടായത്.മുഴുവന്‍ കടകള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കിഷോര്‍ പറഞ്ഞു.

പടക്കക്കടകളിലൊന്നില്‍ തുടങ്ങിയ തീ അതിവേഗം മറ്റ് കടകളിലേക്ക് പടരുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. പൊള്ളലേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Top