പൂനെയില്‍ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം

പൂനെയില്‍ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. ആറ് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് പ്രദേശത്തെ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്.

അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കുന്ന മെഴുകുതിരികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

 

Top