ഡല്‍ഹിയില്‍ കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം

ഡല്‍ഹി: ഡല്‍ഹി മുഖര്‍ജി നഗറിലെ കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12.30യോടെയാണ് തീപിടത്തമുണ്ടായത്. കെട്ടിടത്തിന്റെ ജനലിലൂടെ കയറില്‍ തൂങ്ങി വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

11 അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെട്ടിടത്തില്‍ നിന്ന് എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയെന്ന് ഇതുവരെ കാര്യമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Top