ചൈനയിലെ ഗ്യാസ് പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; പത്ത് മരണം അഞ്ച് പേരെ കാണാതായി

Balochistan

ബെയ്ജിംഗ്: ഗ്യാസ് പ്ലാന്റിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ചൈനയിലെ ഹെനാന്‍ കോയില്‍ ഗ്യാസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്.മധ്യ ചൈനയിലെ ഹെനന്‍ പ്രവിശ്യയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു പൊട്ടിത്തെറി. ഫാക്ടറിയിലെ എയര്‍ സെപറേഷന്‍ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി വീടുകള്‍ക്കും സ്ഫോടനത്തില്‍ തകര്‍ന്നു.

Top