കർണാടകയിൽ വീടിന് മുകളിൽ കുന്നിടിഞ്ഞ് വീണു; നാല് പേർ മരിച്ചു

കർണാടക ബട്കലിൽ വീടിന് മുകളിൽ കുന്ന് ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ലക്ഷ്മി നാരായണ നായിക്, മകൾ ലക്ഷ്മി നായിക്, മകൻ അനന്ത നാരായണ നായിക്, ബന്ധുവായ പ്രവീൺ ബാലകൃഷ്ണ നായിക് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ തുടർച്ചയായി മഴ പെയ്യുന്ന ബട്കലിൽ നിരവധി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊങ്കൺ പാതയിൽ മുരുഡേശ്വരിനും ഭട്കലിനും ഇടയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വെള്ളംകയറി ചില ഭാഗങ്ങളിൽ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുമുണ്ട്. പാതയിൽ നിന്ന് മണ്ണ് മാറ്റുന്നതിനുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിന്‍ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

Top