ക്ലിഫ് ഹൗസില്‍ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു. സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കില്‍നിന്നാണ് വെടിയുതിര്‍ന്നത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രി നിയമസഭയിലേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് അപകടം നടന്നത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാല്‍ വിഷയം ഗൗരവതരമായി പരിഗണിക്കും. പോലീസ് അന്വേഷണം ആരംഭിച്ചു.

Top