കുറ്റബോധത്തിലെരിയുന്ന ഒരു രാമന്‍ സരയുവിന്റെയാഴങ്ങളില്‍ സീതയെ തെരയുന്നു; ആര്‍ ബിന്ദു

യോധ്യാ രാമപ്രതിഷ്ഠയില്‍ പ്രതികരണവുമായി ആര്‍ ബിന്ദു. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാക്കുകള്‍. തകര്‍ക്കപ്പെട്ട ബാബറിപ്പള്ളിയുടെ മിനാരങ്ങളില്‍ നിന്ന് ചോര കിനിയുന്നു. കുറ്റബോധത്തിലെരിയുന്ന ഒരു രാമന്‍ സരയുവിന്റെയാഴങ്ങളില്‍ സീതയെ തെരയുന്നു.

നെഞ്ചിലൊരു വെടിയുണ്ടയുമായി ബാപ്പു നന്ദികേടിന്റെ ചിതയിലമരുന്നു. മതമേലാളരും രാഷ്ട്രാധികാരവും ചേരുമ്പോള്‍ ജനാധിപത്യം ശരശയ്യയിലാവുന്നു. ചരിത്രം ഇരുട്ടിലാവുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

തകര്‍ക്കപ്പെട്ട ബാബറിപ്പള്ളിയുടെ
മിനാരങ്ങളില്‍ നിന്ന് ചോര കിനിയുന്നു
കുറ്റബോധത്തിലെരിയുന്ന ഒരു രാമന്‍
സരയുവിന്റെയാഴങ്ങളില്‍ സീതയെ തെരയുന്നു
നെഞ്ചിലൊരു വെടിയുണ്ടയുമായി ബാപ്പു
നന്ദികേടിന്റെ ചിതയിലമരുന്നു
മതമേലാളരും രാഷ്ട്രാധികാരവും ചേരുമ്പോള്‍
ജനാധിപത്യം ശരശയ്യയിലാവുന്നു. ….
ചരിത്രം ഇരുട്ടിലാവുന്നു. …

അയോധ്യാ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചാണ് അമല്‍നീരദിന്റെ വാക്കുകള്‍. മൂല്യബോധമുള്ളവര്‍ സ്വതന്ത്രരായ മനുഷ്യരാണെന്ന് അമല്‍ നീരദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top