യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി ചര്‍ച്ച ചെയ്യാന്‍ ആലുവയില്‍ എ ഗ്രൂപ്പ് യോഗം

ആലുവ: യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി ചര്‍ച്ച ചെയ്യാന്‍ ആലുവയില്‍ എ ഗ്രൂപ്പ് യോഗം. ആലുവ വൈഎംസിഎ ഹാളിലാണ് യോഗം നടക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രഖ്യാപനത്തില്‍ എ ഗ്രൂപ്പിനെ തഴഞ്ഞു എന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു.

എ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. ഏകപക്ഷീയമായാണ് നടപടി. എ ഗ്രൂപ്പിന്റെ 20 ഓളം മണ്ഡലങ്ങള്‍ നഷ്ടമായി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും യോഗം അതൃപ്തി പ്രകടിപ്പിച്ചു. രണ്ടാം സ്ഥാനം കിട്ടിയ ആളെ പ്രസിഡന്റായി പ്രഖ്യാപിച്ചു എന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ പരാതി നല്‍കി . ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റര്‍ ഷഹബാസ് വടേരിയാണ് പരാതി നല്‍കിയത്. ക്രമക്കേടില്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി ക്കും പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.

Top