ഉമ്മന്‍ ചാണ്ടിയെ തൊട്ടുകളിക്കണ്ട ; വി.ഡി സതീശനെതിരെ എ ഗ്രൂപ്പ്‌

തിരുവനന്തപുരം: വി.ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ എ ഗ്രൂപ്പ് രംഗത്ത്.

സതീശന്‍ കെപിസിസി പ്രസിഡന്റിനെപ്പോലെ പെരുമാറുന്നുവെന്നും, ഉമ്മന്‍ ചാണ്ടിയെ മോശപ്പെടുത്താനാണു സതീശന്റെ പ്രസ്താവനയെന്നും എ ഗ്രൂപ്പ് വിഭാഗം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

മാത്രമല്ല, യാത്രയില്‍ കളങ്കിതരുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യമുണ്ടാവാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ വി.ഡി.സതീശന്‍ പറഞ്ഞിരുന്നു.

Top