കാസര്‍കോട് എആര്‍ ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി; രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

കാസര്‍ക്കോട്: കാസര്‍കോട് എആര്‍ ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫിസറായ സുധാകരന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സുധാകരന് തലയ്ക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരേയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Top