സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബംഗളുരു: ബംഗളുരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന പ്രതിമയെയാണ്(37) സുബ്രഹ്‌മണ്യപോറയിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സുബ്രഹ്‌മണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദൊഡ്ഡകല്ലസന്ദ്രയിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 8 മണിയോടെ വീട്ടില്‍ തിരിച്ചെത്തി പ്രതിമയെ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജ്യേഷ്ഠന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാങ്കേതിക സംഘങ്ങള്‍ സ്ഥലത്തുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താന്‍ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബെംഗളൂരു സിറ്റിയിലെ സൗത്ത് ഡിവിഷനിലെ ഡിസിപി രാഹുല്‍ കുമാര്‍ ഷഹാപൂര്‍വാദ് പറഞ്ഞു. ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല എന്നാല്‍ കൊലപാതക കാരണം അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top