ബാങ്കുകളുടെയും റെയില്‍വേയുടെയും സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്ക: വരുണ്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ബാങ്കുകളുടെയും റെയില്‍വേയുടെയും സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ തീരുമാനം വലിയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നും വരുണ്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

”ബാങ്കുകളുടെയും റെയില്‍വേയുടെയും സ്വകാര്യവല്‍ക്കരണം 5 ലക്ഷം പേരെ തൊഴിലില്ലാത്തവരാക്കും. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച് അസമത്വത്തെ പ്രോത്സാഹിപ്പിക്കാനാകില്ല” വരുണ്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

 

Top