ബിറ്റ്കോയിന്റെ നേട്ടം സ്വന്തമാക്കാൻ പാസ്സ്‌വേർഡിന്റെ അകലം

സന്‍ഫ്രാന്‍സിസ്കോ: ബിറ്റ്കോയിനുകള്‍ക്ക് ഈയിടെ ഉണ്ടായ പെട്ടെന്നുള്ള കുതിപ്പ് പലർക്കും വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ പണക്കാരായിട്ടും അതിന്റെ നേട്ടം ലഭിക്കാത്തവർ ഏറെയുണ്ടെന്നാണ് റിപ്പോർട്ട്. അതിനു ഉദാഹരണമാണ് അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്കോയിൽ താമസിക്കുന്ന സ്റ്റെഫാന്‍ തോമസ്. ഇദ്ദേഹത്തിന്‍റെ കയ്യിലുള്ള ബിറ്റ്കോയിനുകളുടെ എണ്ണം 7,002 എണ്ണം. അവയുടെ മൂല്യം ഇന്നത്തെ വിലയില്‍ 220 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരും. അതായത് 1602 കോടി. എന്നാല്‍ ഇദ്ദേഹത്തിന് ഇത് കിട്ടില്ലെന്ന ഭീതിയിലാണുള്ളത്. കാരണം എന്താണ് തന്‍റെ ബിറ്റ്കോയിന്‍ അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് എന്ന് ഇദ്ദേഹം മറന്നു. അത് എഴുതി സൂക്ഷിച്ചിരുന്ന പേപ്പര്‍ നഷ്ടപ്പെട്ടുവെന്നാണ് ഇദ്ദേഹം പറയുന്നത്.

ഒരു ബിറ്റ്കോയിന്‍ അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് തെറ്റായി അടിക്കാന്‍ നല്‍കിയിരിക്കുന്ന അവസരം 10 എണ്ണമാണ്. അതിന് ശേഷം ചിലപ്പോള്‍ അക്കൗണ്ട് തന്നെ എന്നന്നേക്കുമായി നഷ്ടമായേക്കാം. ഇത്തരത്തില്‍ സ്റ്റെഫാന്‍ ഇതുവരെ എട്ടുതവണ തന്‍റെ പാസ്വേര്‍ഡ് തെറ്റായി അടിച്ചു. ഇനി ബാക്കിയുള്ളത് രണ്ട് അവസരം മാത്രം. ഇനിയും തെറ്റിയാല്‍ നഷ്ടമാകുക 220 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ആണ്. ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനുകള്‍ ലോകത്തെമ്പാടും 18.5 ദശലക്ഷം എണ്ണം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏകദേശം 20 ശതമാനം അഥവാ 14000 കോടി ഡോളര്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ സ്റ്റെഫാനിന് സംഭവിച്ചതു പോലെ പാസ്വേര്‍ഡ് മറന്നുപോയും മറ്റും നഷ്ടപ്പെട്ടിരിക്കാം എന്നാണ് ചെയ്‌നാലസിസിന്റെ കണക്കുകള്‍ പറയുന്നത്.

Top