നിരവധി മോഷണങ്ങള്‍ നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

പള്ളിക്കല്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കല്‍ പോലീസും തിരുവനന്തപുരം റൂറല്‍ ഷാഡോ ടീമും ചേര്‍ന്ന് പിടികൂടി. കണ്ണപ്പന്‍ എന്ന് വിളിക്കുന്ന രതീഷ് (വയസ്സ് 35 ) ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജി (വയസ്സ് 38) അശ്വിന്‍ (വയസ്സ് 23) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഉടനീളം നൂറിലതികം മോഷണകേസ്സുകള്‍ നിലവിലുള്ള പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായ രതീഷും ഷാജിയും.

പള്ളിക്കല്‍ , കല്ലമ്പലം , അയിരൂര്‍ ,വര്‍ക്കല പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട് കുത്തിതുറന്ന് മോഷണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ.മധു കജട പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് പുറത്ത് നിന്നും ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകള്‍ കണ്ടെത്തി കുത്തിതുറന്ന് മോഷണം ചെയ്യുന്നതാണ് ഇവരുടെ രീതി. തമിഴ്‌നാട്ടിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചിരുന്ന മോഷണം ചെയ്ത സ്വര്‍ണ്ണവും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തി സമീപകാലത്ത് നടന്ന മറ്റ് മോഷണകേസ്സുകളും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Top