വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി നാലാമത്തെ കപ്പല്‍ ഇന്ന് തീരത്തെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള നാലാമത്തെ കപ്പല്‍ ഇന്ന് തീരത്തെത്തും. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രയിനുകളും മൂന്ന് യാഡ് ക്രയിനുകളുമാണ് ഇത്തവണ കൊണ്ടുവരുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ 11 മണിയോടെ കപ്പല്‍ ബെര്‍ത്തില്‍ അടുപ്പിക്കും.

തുറമുഖത്തിന്റെ ആദ്യഘട്ടത്തില്‍ 24 യാഡ് ക്രെയിനുകയും 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് വേണ്ടത്. ബാക്കി ക്രയിനുകളും വൈകാതെ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്ന് അദാനി പോര്‍ട്‌സ് അറിയിച്ചു.വിഴിഞ്ഞത്ത് ആദ്യമെത്തിയ ഷെന്‍ഹുവ 15 എന്ന കപ്പല്‍ തന്നെയാണ് ക്രയിനുകളുമായി വീണ്ടും വരുന്നത്. ചൈനയില്‍ നിന്ന് കൊണ്ടുവന്ന 10 ക്രയിനുകള്‍ തുറമുഖത്ത് സ്ഥാപിച്ചു കഴിഞ്ഞു.

Top