തൃശൂരില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ ആള്‍ പൊലീസ് പിടിയില്‍

arrest

തൃശൂര്‍: തൃശൂരില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കൊല്ലം സ്വദേശിയായ വിജയനെയാണ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തൃശൂര്‍ ജിമ്മീസ് കോളനിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരായ ദമ്പതികളുടെ നാല് വയസുകാരിയായ മകളെ ഇന്നലെ ഉച്ചകഴിഞ്ഞ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം തുടരുന്നതിനിടയിലാണ് കുന്നംകുളത്ത് വച്ച് മദ്യപിച്ച് ലക്കുകെട്ട ഒരാളോടൊപ്പം നാട്ടുകാര്‍ ഒരു കുട്ടിയെ കണ്ടതും, സംശയത്തെത്തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചതും.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ കടത്തിക്കൊണ്ടു വന്നതാണെന്ന് ബോധ്യമായത്.

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സൗഹൃദം നടിച്ചാണ് ഇയാള്‍ കടത്തിക്കൊണ്ടു പോയത്.Related posts

Back to top