എറണാകുളം കുറുപ്പംപടിയില്‍ അസം സ്വദേശിയായ നാലുവയസുകാരിക്ക് നേരെ അതിക്രമം

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ അസം സ്വദേശിയായ നാലുവയസുകാരിക്ക് നേരെ അതിക്രമം. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയുടെ മകള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അസം സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

ഇവര്‍ ജോലി ചെയ്യുന്ന അതേ പ്ലൈവുഡ് കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന രണ്ട് അസം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. ഇവര്‍കുട്ടിയുമായി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കുട്ടി മറ്റേതെങ്കിലും തരത്തില്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശരീരത്തില്‍ വേദനയുണ്ടെന്നും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കുട്ടി രക്ഷിതാക്കളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നാണ് പോലീസിന് പരാതി ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

 

 

 

Top