ബില്ലില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ചാലക്കുടി: ബില്ലില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍.കോഴിക്കോട് അഴിയൂര്‍ കാരപ്പറമ്പ് ചള്ളവീട്ടില്‍ സനീഷിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബില്ലിങ് മേധാവിയായിരിക്കേ ഇയാള്‍ രോഗികള്‍ അടയ്ക്കുന്ന ബില്ലുകളില്‍ കൃത്രിമം കാട്ടി പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. ശേഷം വിദേശത്ത് ജോലി ശരിയായി എന്ന് പറഞ്ഞ്‌ ആശുപത്രിയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു.

പണം നഷ്ടമായത് അറിഞ്ഞ ആശുപത്രി അധികൃതര്‍ പുതുക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് ബില്ലില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്.

Top