റഡാര്‍ സംവിധാനത്തിലെ പിഴവോ? എയര്‍ ഇന്ത്യയുടെ യാത്ര ദുരിതത്തില്‍ വലഞ്ഞ് മലയാളികള്‍

മുംബൈ: എയര്‍ ഇന്ത്യയുടെ യാത്ര ദുരിതത്തില്‍ വലഞ്ഞ് മലയാളികള്‍. കോഴിക്കോട്ടേക്കും, മസ്‌കറ്റില്‍ നിന്നും കോഴിക്കോട് ഇറങ്ങേണ്ട IX 442 വിമാനം മുംബൈയില്‍ ഇറക്കിയതിനെ തുടര്‍ന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ മുംബൈയില്‍ കുടുങ്ങി. വിമാനത്തില്‍ രോഗികളും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളുമുണ്ട്.

റഡാര്‍ സംവിധാനത്തിലെ പിഴവെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ടര മണിക്കൂറില്‍ കൂടുതല്‍ വിമാനം മുംബൈയില്‍ തന്നെ തുടരുകയാണ്. യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുവാന്‍ പോലും അനുവദിക്കുന്നില്ല. മസ്‌കറ്റില്‍ നിന്ന് 11:40AM പുറപ്പെടേണ്ട IX 442 പുറപ്പെട്ടത് ഒമാന്‍ സമയം 2:46PM നാണ്.

Top