പത്തനംതിട്ടയില്‍ തൊട്ടിലില്‍ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു. ചെങ്ങറ ഹരിവിലാസത്തില്‍ ഹരി-നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. ഇന്നു വൈകുന്നേരം മൂന്നു മണിയോടെയായിരുന്നും സംഭവം.

സംഭവസമയത്ത് അപ്പൂപ്പന്‍ മാത്രമായിരുന്ന സ്ഥലത്തുണ്ടായിരുന്നത്. മാതാപിതാക്കള്‍ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലില്‍ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

Top