സിമന്റ് കട്ട തലയില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയില്‍ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകന്‍ കനീഷാണ് മരിച്ചത്. അഞ്ച് വയസായിരുന്നു.

പണിതീരാത്ത വീടിന്റെ ടെറസിലെ സിമന്റ് കട്ടകള്‍ വീണാണ് അപകടമുണ്ടായത്. സിമന്റ് കട്ടയോടൊപ്പം ടെറസില്‍ നിന്ന് വീണ ബന്ധുവായ എട്ടുവയസുകാരന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ടെറസിന്റെ മുകളില്‍ നിന്നു വീണ ബന്ധു പുകഴേന്തി കണ്ണന്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

Top