ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് കണ്ടെത്തി

കോഴിക്കോട്: ബേപ്പൂരില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ അജ്മീര്‍ ഷാ ബോട്ട് ന്യൂ മംഗളൂരുവിന് സമീപം കണ്ടെത്തി. ശക്തമായ കടലേറ്റം മൂലം കര പറ്റാനാകാതെ ബോട്ട് തിരക്കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണ വിവരം ലഭിച്ചതായി നിയുക്ത എംഎല്‍എ പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

കാലാവസ്ഥ അനുകൂലമായാല്‍ തിരഞ്ഞ് അടുപ്പിക്കാനാകും എന്നു സംസ്ഥാന തീരദേശ പൊലീസ് മേധാവി പി.വിജയന്‍ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം 5ന് പുലര്‍ച്ചെയാമ് 15 മത്സ്യത്തൊഴിലാളികളുമായി ബോട്ട് കടലില്‍ പോയത്.

Top